അഞ്ച് ലക്ഷം അധിക വോട്ട്!! മഹാരാഷ്ട്രയിൽ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരം 
Mumbai

അഞ്ച് ലക്ഷം അധിക വോട്ട്!! മഹാരാഷ്ട്രയിൽ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരം

ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ആകെ പോൾ ചെയ്തത് 64,088,195 വോട്ടുകളാണ്

Namitha Mohanan

മുംബൈ: അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വലിയ അന്തരമുള്ളതായി റിപ്പോർട്ടുകൾ. ഒരു ദേശീയ ഓൺലൈൻ മാധ്യമം പുറത്തുവിട്ട കണക്കനുസരിച്ച് പോൾ ചെയ്ത വോട്ടുകളെക്കാൾ 5,04,313 വോട്ടുകൾ കൂടുതൽ എണ്ണിയതായാണ് റിപ്പോർട്ടുകൾ.

ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ആകെ പോൾ ചെയ്തത് 64,088,195 വോട്ടുകളാണ്. ഇത് പ്രകാരം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 66.05 %. എന്നാൽ 23 ന് നടന്ന വോട്ടെണ്ണലിൽ എണ്ണിയത് 64,592,508 വോട്ടുകളും. അതായത് പോളിങ്ങും വോട്ടെണ്ണലും തമ്മിൽ 5,04,313 വോട്ടുകളുടെ വ്യത്യാസം.

സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ പോൾ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

ആഷ്ടി മണ്ഡലത്തിൽ പോൾ ചെയ്തതിനേക്കാൾ 4538 വോട്ട് അധികമായി എണ്ണി, ഒസ്മാനാബാദ് മണ്ഡലത്തിൽ 4,155 വോട്ട് വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. ഇവ രണ്ടുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയ മണ്ഡലങ്ങൾ‌. .

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്