ദിശ സാലിയൻ, ആദിത്യ താക്കറെ

 
Mumbai

ദിശ പീഡനത്തിനിരയായി: ആദിത്യ താക്കറെയ്‌ക്കെതിരേ കമ്മീഷണര്‍ക്ക് പരാതി നല്‍കി പിതാവ്

കൂട്ടബലാത്സംഗം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Mumbai Correspondent

മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ദിശ സാലിയന്‍റെ മരണത്തില്‍ ആദിത്യ താക്കറയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പിതാവ് സതീഷ് സാലിയന്‍ പരാതി. തന്‍റെ മകളുടെ മരണം കൊലപാതകമാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പൊലീസിനെയും സമീപിച്ചത്.

മുന്‍ കമ്മിഷണര്‍ പരംബീര്‍ സിങിനെതിരെയും പരാതിയുണ്ട്. കേസ് ഒതുക്കിയത് വിവാദ പൊലീസുകാരനാണെന്നാണ് ആരോപണം. ദിശ മരിച്ച രാത്രി നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ആദിത്യതാക്കറെയും ബോളിവുഡ് നടന്മാരും ഉണ്ടായിരുന്നെന്നും കേസ് മുംബൈ പൊലീസ് ഒതുക്കി തീര്‍ത്തെന്നുമാണ് സതീഷ് സാലിയൻ പ്രധാനമായും ഉന്നയിക്കുന്നത്.

തന്‍റെ മകള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസ് നല്‍കിയതിന് ശേഷം സതീഷ് പറഞ്ഞു. 2020 ജൂണിലാണ് ദിശ മലാഡിലെ ഫ്ലാറ്റിന്‍റെ പതിനാലാം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം എന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിതാവ് അത് നിഷേധിച്ചിരുന്നു.

കൂട്ടബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ രണ്ടിന് കേസ് ബോംബെ ഹൈക്കോടതി പരിഗണിക്കും.

സച്ചിന്‍ വാസെ, നടിയും സുശാന്ത് സിങ് രജ്പുതിന്‍റെ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തി എന്നിവരെയും ചേര്‍ത്താണ് ദിശയുടെ പിതാവിന്‍റെ പരാതി. ദിശ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം സുശാന്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ സിബിഐ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

''ക്വിറ്റ് ഇന്ത‍്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര‍്യസമര സേനാനികളുടെ ധൈര‍്യം ഓരോ ഇന്ത‍്യക്കാർക്കും പ്രചോദനം'': നരേന്ദ്ര മോദി

"മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് ലോക്ഭവൻ

ബെംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിങ്ങിനു പോയ മധ‍്യപ്രദേശ് സ്വദേശിയെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

എ‍യർ ഇന്ത്യാ വിമാനം ആകാശച്ചുഴിയിൽ വീണതല്ല; അപകട കാരണം ലഹരി? പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസ്റ്റീവ്

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ മുഖ‍്യ പ്രതി അറസ്റ്റിൽ