വിഷു ഈസ്റ്റര്‍ ആഘോഷം

 
Mumbai

ഡോംബിവ്‌ലി കേരളീയ സമാജം വിഷു ഈസ്റ്റര്‍ ആഘോഷം നടത്തുന്നു

അനിഷ് രവീ മുഖ്യാതിഥിയാകും

Mumbai Correspondent

മുംബൈ: ഡോംബിവലി വെസ്റ്റിലെ തുഞ്ചന്‍ സ്മാരക ഹാളില്‍ കേരളീയ സമാജത്തിന്‍റെ നേതൃത്വത്തില്‍ വിഷുഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 12ന് വൈകിട്ട് 5 ന് നടത്തും.

വിഷുവിന്‍റെയും ഈസ്റ്ററിന്‍റെയും ആത്മീയ സന്ദേശങ്ങള്‍ ഒരുമിച്ച് പങ്കുവെക്കുന്ന പരിപാടിയില്‍ വിഷുക്കൈനീട്ടം, ഈസ്റ്റര്‍ മധുരം വിതരണം, സാംസ്‌കാരിക സമ്മേളനം, കലാവിഭാഗം അവതരിപ്പിക്കുന്ന വസന്തസന്ധ്യ,കലാവിരുന്ന്, വിഷു സദ്യ എന്നിവ നടക്കും. പങ്കെടുത്തവര്‍ക്കായി യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ അനീഷ് രവി മുഖ്യാതിഥി ആയിരിക്കും.പ്രസിഡന്റ് ഇ.പി. വാസു, ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍, ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍, ആര്‍ട്‌സ് & കള്‍ച്ചറല്‍ സെക്രട്ടറി സുരേഷ് ബാബു കെ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി തിരിച്ചെത്തിക്കും; ശ്രദ്ധയിൽ പെടുത്തുമെന്ന് ടിവികെ മന്ത്രി

'ആലിന്‍റെ ചിരി കുഞ്ഞുങ്ങളുടെ ഹൃദയം നിറയ്ക്കട്ടേ', പ്രായം കുറഞ്ഞ അവയവ ദാതാവിന്‍റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ