ഡോംബിവ്‌ലി കേരളീയ സമാജം ഉല്‍പ്പന്ന പ്രദര്‍ശനവും വില്‍പ്പനയും
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്ലിലെ സമാജം അംഗങ്ങളായ വനിതാ സംരംഭകരുടെ ഉത്പന പ്രദര്‍ശനവും വില്‍പ്പനയും ഏപ്രില്‍ 6ന് ഡോംബിവ്ലി ഈസ്റ്റ് മോഡല്‍ സ്‌കൂളില്‍ (പാണ്ഡുരംഗ് വാഡി) നടത്തും.
രാവിലെ 10 മുതല്‍ രാത്രി 9 വരെ നീളുന്ന മേളയില്‍ വിപണനത്തിനുള്ള വൈവിധ്യമാർന്ന സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് സമാജം ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയലും ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായരും അറിയിച്ചു.
സമാജത്തിന്റെ ഈ ഉദ്യമം വനിതകള്‍ക്ക് വീടുവിട്ട് പുറത്തുവരാനും സ്വയം തൊഴിലിനുള്ള സാധ്യതകള്‍ തുറന്നുകൊടുക്കാനും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഉപകരിക്കുന്നുണ്ട്. അതോടൊപ്പം ഇതുവഴി നല്ലൊരു സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്താനും അവര്‍ക്കു സാധിക്കുന്നുണ്ടെന്നും കലാവിഭാഗം സെക്രട്ടറി കെ.കെ സുരേഷ്ബാബു പറഞ്ഞു.