ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് വാർഷികാഘോഷം: ഡോ. എം. രാജീവ്കുമാർ മുഖ്യാതിഥി 
Mumbai

ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് വാർഷികാഘോഷം: ഡോ. എം. രാജീവ്കുമാർ മുഖ്യാതിഥി

ഒന്നാം ദിവസം വയലി സംഘം തൃശൂർ 'മുള വാദ്യം' അവതരിപ്പിക്കും

Aswin AM

മുംബൈ: ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്‍റെ (TTFAC) 55-ാം വാർഷികാഘോഷങ്ങൾ നവംബർ 23, 24 തീയതികളിൽ അണുശക്തിനഗറിൽ നടക്കുന്നു. ഒന്നാം ദിവസം 'വയലി സംഘം തൃശൂർ' അവതരിപ്പിക്കുന്ന മുളയിൽ നിർമ്മിച്ച വാദ്യോപകരണങ്ങൾ ഉപയോഗച്ചുള്ള ഗാനമേളയായ 'മുള വാദ്യം' അവതരിപ്പിക്കും.

രണ്ടാം ദിവസം നടക്കുന്ന പൊതുസമ്മേളനത്തിലും വാർഷിക മത്സരങ്ങളുടെ സമ്മാനധാന ചടങ്ങിലും പ്രശസ്ത എഴുത്തുകാരനും പ്രക്ഷേപകനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ മുഖ്യാതിഥി ആയിരിക്കും. തുടർന്ന്, ക്ലബ്ബിന്‍റെ ഭരതനാട്യ ക്ലാസിലെയും പാശ്ചാത്യനൃത്ത ക്ലാസിലെയും വിദ്യാർഥികളുടേയും നൃത്തപരിപാടികളും, ഇക്കൊല്ലത്തെ വാർഷിക മത്സരത്തിൽ സമ്മാനാർഹമായ നാടൻപാട്ടുകളും അരങ്ങിലെത്തും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി വിജു ചിറയിലുമായി (മൊബൈൽ: 98698 36210) ബന്ധപ്പെടാം.

ഡോ. എം. രാജീവ്കുമാർ

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്