നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ വ്യാജവാർത്തകൾ പ്രവർത്തിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 
Mumbai

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ വ്യാജവാർത്തകൾ പ്രവർത്തിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

തന്റെ സർക്കാർ രണ്ട് വർഷത്തെ ഭരണം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തതായും ഒരുപാട് വികസനം മഹാരാഷ്ട്രയിൽ കൊണ്ട് വന്നതായും ഷിൻഡെ പറഞ്ഞു

മുംബൈ: നിയമസഭയിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചെന്നും എന്നാൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രവർത്തിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ സർക്കാർ രണ്ട് വർഷത്തെ ഭരണം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തതായും ഒരുപാട് വികസനം മഹാരാഷ്ട്രയിൽ കൊണ്ട് വന്നതായും ഷിൻഡെ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, വ്യാജ വാർത്തകളെ ചെറുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു, പക്ഷേ അത് അധികകാലം നിലനിൽക്കില്ല. ഞങ്ങൾ ഇപ്പോൾ സർക്കാർ ചെയ്ത നല്ല പദ്ധതികൾ ഉപയോഗിച്ച് അതിനെ പ്രതിരോധിക്കും. ആളുകൾ ഇപ്പൊൾ ഇത് മനസ്സിലാക്കുന്നു,ഇനി ജനങ്ങൾക്ക് അബദ്ധം പറ്റില്ലെന്നും ”അദ്ദേഹം പറഞ്ഞു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു