മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 
Mumbai

പ്രധാനമന്ത്രിയെ ഔറംഗസേബിനോട് താരതമ്യം ചെയ്യുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം: ഷിൻഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔറംഗസേബുമായി താരതമ്യം ചെയ്ത പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രി മോദിക്കെതിരായ ശിവസേന(യുബിടി) സഞ്ജയ് റാവത്തിന്‍റെ പരാമർശത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഇത്തരം പരാമർശം രാജ്യത്തിന് അപമാനമാണെന്ന് ഷിൻഡെ പറഞ്ഞു.

ബാലാസാഹെബിന്‍റെ രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിച്ച പ്രധാനമന്ത്രിയെ ഔറംഗസേബുമായി താരതമ്യം ചെയ്തത് വളരെ ദൗർഭാഗ്യകരമാണെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നും തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവർക്ക് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന ബാൽ താക്കറെയുടെ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റിയെന്നും അദ്ദേഹത്തെ മുഗൾ ഭരണാധികാരിയുമായി താരതമ്യം ചെയ്യരുതെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കി ബാലാസാഹെബ് താക്കറെയുടെ സ്വപ്നം പ്രധാനമന്ത്രി മോദി സാക്ഷാത്കരിച്ചു.

എന്നിട്ടും അവർ പ്രധാനമന്ത്രി മോദിയെ മുഗൾ ചക്രവർത്തി ഔറംഗസീബിനോടാണ് താരതമ്യം ചെയ്യുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് നിർമാണത്തൊഴിലാളി മരിച്ചു

അങ്കണവാടി കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം: 50 കാരൻ പിടിയിൽ

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങി: വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

സൗദിയിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി