അജിത് പവാര്‍

 
Mumbai

അജിത് പവാറിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടെന്ന് ഫഡ്‌നാവിസ്

സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് ഫഡ്‌നാവിസ്

Mumbai Correspondent

മുംബൈ: അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. വിമാനാപകടത്തെക്കുറിച്ചുള്ള എല്ലാസംശയങ്ങളും ദൂരീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കന്നുവെന്ന് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഫഡ്‌നവിസ് പറഞ്ഞു.

വിമാനാപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപിയില്‍ നിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി താന്‍ സംസാരിച്ചു. ഡിജിസിഎയുടെയും സംസ്ഥാന സിഐഡിയുടെയും അന്വേഷണങ്ങള്‍ക്കൊപ്പം, സിബിഐ അന്വേഷണവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 28-നാണ് പുനെയിലെ ബാരാമതിക്ക് സമീപം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് അജിത് പവാറും മറ്റ് നാലുപേരും മരിച്ചത്. അജിത് പവാറിന്‍റെ അനന്തരവനും എന്‍സിപി (എസ്.പി.) നേതാവുമായ രോഹിത് പവാര്‍ വിമാനാപകടത്തെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അജിത് പവാറിന്‍റെ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്രാ പവാറും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്