ഫെയ്മ മഹാരാഷ്ട്ര ബാഡ്മിന്‍റൺ ടൂർണമെന്‍റ് - 2025
പുനെ: ഫെയ്മ (ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി ) മഹാരാഷ്ട്ര യുവജനവേദി, മഹാരാഷ്ട്രയിലെ മലയാളി ബാഡ്മിന്‍റൺ കായിക പ്രേമികൾക്കായി ആദ്യ സംസ്ഥാന തല ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
മഹാരാഷ്ട്രയിലെ മലയാളികൾക്കായി ആദ്യത്തെ സംസ്ഥാന തല ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഏപ്രിൽ 06/2025 ന് രാവിലെ 10 മണിക്ക് പുനയിലെ ACE ARENA, NIGDI സ്റ്റേഡിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
മത്സരാർഥികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും, സംസ്ഥാന - ദേശീയ തലങ്ങളിലേക്ക് ഉയരുവാനും ഉള്ള അവസരം നൽകുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
പുരുഷ സിംഗിൾസ്, വനിത സിംഗിൾസ്, പുരുഷ ഡബിൾസ്, വനിത ഡബിൾസ്, മിക്‌സ് ഡബിൾസ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡുകളും, ട്രോഫികളും, സർട്ടിഫിക്കറ്റുകളും നൽകും. ഏറ്റവും കൂടുതൽ പോയിന്‍റുകൾ നേടുന്ന മലയാളി സംഘടനയ്ക്ക് "എവർ റോളിങ് ട്രോഫി" സമ്മാനിക്കും
പങ്കെടുക്കാനുള്ള യോഗ്യത
മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള രജിസ്റ്റർ ചെയ്ത മലയാളി സംഘടനകളിൽ അംഗമായ എല്ലാവർക്കും പങ്കെടുക്കാം
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക
അരുൺ കൃഷ്ണ (ഫെയ്മ മഹാരാഷ്ട്ര യുവജനവേദി പ്രസിഡന്‍റ് ) - 9972457774
സെക്രട്ടറി - യഷ്മ അനിൽകുമാർ - 9607714330
വൈസ് പ്രസിഡന്‍റ് - ജിബിൻ ചാലിൽ - 9049052525