ഒളിവില്‍ പോയ 367 പ്രതികളെ പിടി കൂടി മുംബൈ പൊലീസ്

 

representative image

Mumbai

ഒളിവില്‍ പോയ 367 പ്രതികളെ മുംബൈ പൊലീസ് പിടികൂടി

പിടിയിലായവരില്‍ 30 വര്‍ഷത്തിലധികമായി ഒളിവില്‍ കഴിയുന്നവരും

Mumbai Correspondent

മുംബൈ: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി നടത്തിയ പ്രത്യേക ഡ്രൈവില്‍ മുംബൈ പൊലീസ് 367 പേരെ പിടികൂടി.

പിടിയിലായവരില്‍ 30 വര്‍ഷത്തിലധികമായി ഒളിവില്‍ കഴിഞ്ഞിരുന്നവരും ഉള്‍പ്പെടുന്നു. 1987 മുതല്‍ ഒളിവില്‍ കഴിയുന്ന ചില പ്രതികളെയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നീണ്ട കാലമായി നിലനിന്ന കേസുകളില്‍ ഇതോടെ നിര്‍ണായക മുന്നേറ്റമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത ശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ന്നും ഇത്തരത്തിലുള്ള പ്രത്യേക നടപടികള്‍ ശക്തമാക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിയമം മറികടക്കുന്നവര്‍ക്ക് രക്ഷയില്ലെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ നല്‍കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം