.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സിബിഐ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടി കൂടി
മുംബൈ: സിബിഐ, പൊലീസ് ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ മൂന്നു പേരെ നവിമുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ രമേഷ് ബാബുലാല്‍ സേഠ്, തുളസീദാസ് ഷാ, അഹമ്മദാബാദ് സ്വദേശി രാജ്കുമാര്‍ ഗെലെറാം നാരംഗ് എന്നിവരാണു പിടിയിലായത്.
ഇവരുടെ പക്കല്‍നിന്ന് 11,35,000 രൂപയും 18 മൊബൈല്‍ ഫോണുകളും 18 ചെക്ക് ബുക്കുകളും 32 ഡെബിറ്റ് കാര്‍ഡുകളും 27 സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡോക്റ്ററെ കബളിപ്പിച്ച് 2 കോടി രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണത്തിലാണു മൂന്നംഗ സംഘം പിടിയിലാകുന്നത്.
പ്രതികള്‍ കടമുറികള്‍ വാടകയ്‌ക്കെടുത്ത് വ്യാജ കമ്പനികള്‍ സ്ഥാപിച്ച് അവയുടെ പേരില്‍ ബാക്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും നേടിയാണു തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.