റീല്‍സ് എടുക്കുന്നതിനിടെ കൗമാരക്കാരന് പൊള്ളലേറ്റു
നവിമുംബൈ: നെരൂള്‍ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു മുകളില്‍ കയറി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 16 വയസുകാരന് വെദ്യുതാഘാതമേറ്റു. ബേലാപൂര്‍ നിവാസിയായ ആരവ് ശ്രീവാസ്തവ എന്ന ആണ്‍കുട്ടിയുടെ ശരീരത്തിന്‍റെ 70 ശതമാനം പൊള്ളലേറ്റു, തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മുഖത്ത് ഒടിവുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ടെര്‍ണ ആശുപത്രിയിലെ ഒരു ഡോക്റ്ററാണ് യുവാവിന് വൈദ്യുതാഘാതമേറ്റ വിവരം പോലീസിനെ അറിയിച്ചത്. വൈദ്യുതാഘാതമേറ്റ ഉടനെ ട്രെയിനിന്‍റെ മുകളില്‍ നിന്ന് ആരവ് താഴേക്ക് വീണു. വിദഗ്ധ ചികിത്സയ്ക്കായി ഐറോളി ബേണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.