പ്രേമന്‍ ഇല്ലത്തിന് പുരസ്‌കാരം

 
Mumbai

തുഞ്ചന്‍സ്മാരക പുരസ്‌കാരം പ്രേമന്‍ ഇല്ലത്തിന്

25,000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം

Mumbai Correspondent

ഡോംബിവ്ലി: ഡോംബിവ്ലി കേരളീയസമാജം സംഘടിപ്പിച്ച തുഞ്ചന്‍സ്മാരക സാഹിത്യോത്സത്തില്‍ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ തുഞ്ചന്‍സ്മാരക പുരസ്‌കാരം പ്രേമന്‍ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവലിന് നല്‍കി. 25,000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ പുരസ്‌കാരം കൈ മാറി.

മനുഷ്യരെല്ലാം ഹിംസയില്‍നിന്ന് മനുഷ്യത്വത്തിലേക്ക് കൊണ്ടുപോകുക എന്നതായിരിക്കണം സാഹിത്യത്തിന്റെ ലക്ഷ്യവും ധര്‍മവുമെന്ന് സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സാഹിത്യരചനകള്‍ വായിക്കുന്നതിനു പുറമേ പുതിയ കാലത്തെ വായനക്കാരോടുകൂടി സംവദിക്കുമ്പോഴാണ് പുതിയ കാലത്തിന്റെ എഴുത്തുകാരനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരേ വിഎച്ച്പി

സൗദി അറേബ‍്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുമെന്ന തരത്തിൽ വ‍്യാജ പ്രചാരണം; പരാതി നൽകി റാപ്പർ വേടൻ

കർണാടകയിൽ ബസ് അപകടം; രണ്ട് പേർ മരിച്ചു, 20 പേർക്ക് പരുക്ക്

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരം മുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച