മുടി വെട്ടാൻ 180, ഷേവിങ്ങിന് 120; കൂലി കൂട്ടി മുംബൈയിലെ ബാർബർമാർ

 
Mumbai

മുടി വെട്ടാൻ 180, ഷേവിങ്ങിന് 120; കൂലി കൂട്ടി മുംബൈയിലെ ബാർബർമാർ

സാധാരണയായി രണ്ടു വർഷത്തിനിടെ ജനുവരിയിലാണ് ബാർബേഴ്സ് അസോസിയേഷൻ ചാർജ് വർധിപ്പിക്കാറുള്ളത്.

നീതു ചന്ദ്രൻ

മുംബൈ: മുടിവെട്ടുന്നതിനും ഷേവിങ്ങിനുമുള്ള കൂലി കൂട്ടി മഹാരാഷ്‌ട്രയിലെ ബാർബേഴ്സ് അസോസിയേഷൻ. ശനിയാഴ്ച മുതൽ പുതുക്കിയ ചാർജ് നിലവിൽ വന്നു. മുടി വെട്ടുന്നതിന് ഇനി 180 രൂപയും ഷേവിങ്ങിന് 120 രൂപയും ആണ് ഈടാക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. താടി ട്രിം ചെയ്യുന്നതിന് 150 രൂപയും തല മസാജ് ചെയ്യുന്നതിന് 180 രൂപയും മുടി കഴുകുന്നതിന് 120 രൂപയുമാണ് ചാർജ്. ഫേഷ്യലിങ് ചാർജ് 700 രൂപയാണ് ഏറ്റവും കുറവ്. ഹെയർ സ്പാ ചെയ്യുന്നതിന് 600 രൂപ ചെലവാകും.

യുഎസ്-ഇറാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ഉപയോഗിക്കുന്ന അവശ്യ വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് കൂലിയിലും മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് അസോസിയേഷൻ ഭാരവാഹികളിലൊരാളായ ശ്യാം അസ്കർകർ പറയുന്നു. സാധാരണയായി രണ്ടു വർഷത്തിനിടെ ജനുവരിയിലാണ് ബാർബേഴ്സ് അസോസിയേഷൻ ചാർജ് വർധിപ്പിക്കാറുള്ളത്.

എന്നാൽ ഇത്തവണ ഇടക്കാലത്തു തന്നെ ചാർജ് കൂട്ടേണ്ട സാചര്യമാണ് ഉണ്ടായതെന്നും അസ്കർകർ പറയുന്നു. ഒരു ലക്ഷത്തിൽ പരം ബാർബർ ഷോപ്പുകളാണ് മഹാരാഷ്‌ട്രയിൽ ഉള്ളത്. ആഡംബര ബ്യൂട്ടി പാർലറുകളോ, പ്രീമിയം സലൂണുകളോ ഈ അസോസിയേഷനിൽ ഉൾപ്പെടുന്നില്ല.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; സുരക്ഷയ്ക്കായി 15,000 പൊലീസുകാർ, 200 കമ്പനി അർധസൈനികർ

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ലാഭവിഹിതം വാഗ്ദാനം ചെയ്ത് 62 സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; 40കാരനെതിരേ കേസ്

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി