മുംബൈയില്‍ കനത്ത മഴ തുടരുന്നു

 
Mumbai

മുംബൈയില്‍ കനത്ത മഴ തുടരുന്നു; നഗരത്തില്‍ റെഡ് അലര്‍ട്ട്

സ്‌കൂളുകള്‍ക്ക് അവധി

Mumbai Correspondent

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. 48 മണിക്കൂറായി ഇടവിട്ട് പെയ്യുന്ന മഴയില്‍ മഹാനഗരത്തിന്‍റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ 11 ജില്ലകളിലാണ് മഴ തീവ്രമായിരിക്കുന്നത്.

പന്‍വേല്‍, പാല്‍ഘര്‍, റായ്ഗഡ് മേഖലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. താനെ, കല്യാണ്‍ ഡോംബിവ്ലി, നവി മുംബൈ, പന്‍വേല്‍, റായ്ഗഡ്, പാല്‍ഘര്‍ എന്നിവടങ്ങളിലും കൊങ്കണ്‍ മേഖലയിലാകെയും കഴിഞ്ഞ രണ്ടു ദിവസമായി അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ്,റെയില്‍ ഗതാഗതം താറുമാറായി.

പെരുമഴയെത്തുടര്‍ന്ന് നഗരത്തിലെ റെയില്‍ ഗതാഗതവും താറുമാറായി തുരന്തോ എക്‌സ്പ്രസ്, മണ്ഡ്‌വ എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് എന്നിവയുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുംബൈയിലെ ജീവനനാഡിയായ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും വെള്ളക്കെട്ടുകാരണം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 200 മില്ലീമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിയത്‌. അന്ധേരി, കുര്‍ള, മാട്ടുംഗ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും അന്ധേരി സബ്വേ അടയ്ക്കുകയും ചെയ്തു. വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളില്‍ കനത്ത ഗതാഗതക്കുരുക്കാണ്.

റെയില്‍വേ സര്‍വീസുകളെയും മഴ സാരമായി ബാധിച്ചു. സെന്‍ട്രല്‍ റെയില്‍വേ 70 സര്‍വീസുകളും വെസ്റ്റേണ്‍ ലൈന്‍ 9 സര്‍വീസുകളും റദ്ദാക്കി. ട്രെയിനുകള്‍ 10 മുതല്‍ 20 മിനിറ്റ് വരെ വൈകിയാണ് ഓടിയത്. നേരിളില്‍ ഓവര്‍ഹെഡ് പവര്‍ ലൈനിലുണ്ടായ തകരാര്‍ മൂലം ഹാര്‍ബര്‍ ലൈന്‍ സര്‍വീസുകള്‍ തടസപ്പെട്ടെങ്കിലും റെയില്‍വേ ജീവനക്കാര്‍ പിന്നീട് പുനഃസ്ഥാപിച്ചു. മാന്‍ഖുര്‍ദിലെ മഹാരാഷ്ട് നഗറിലാണ് ഏറ്റവും ശക്തമായി മഴ പെയ്യുന്നത്.

പിഎഫിൽ വൻ മാറ്റം: തൊഴിലാളി വിഹിതം മിനിമം 1,800 രൂപയാക്കി; പണം പിൻവലിക്കാൻ ഇനി കൂടുതൽ എളുപ്പം!

"ഓരോ രക്തസാക്ഷി ദിനവും പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ലെന്ന ഓർമപ്പെടുത്തലാണ്"; അഭിമന്യുവിനെ അനുസ്മരിച്ച് വി.കെ. സനോജ്

സവാള അലർജിയുടെ പേരിൽ ജീവനക്കാരിയെ പിരിച്ചു വിട്ടു; കമ്പനിക്കെതിരേ പരാതി

തല്ലിത്തകർത്തത് സിപിഎം ഓഫിസ്, ഒരു ലക്ഷം രൂപയുടെ നാശനഷ്ടം: ബിജെപി പ്രവർത്തകർ അറസ്റ്റിൽ

വിജയ്ക്ക് വൻ തിരിച്ചടി; റിലീസിന് മുൻപ് 'ജനനായകൻ' കണ്ടത് 1.2 കോടി ആളുകൾ