.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മുംബൈയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്

 
Mumbai

മുംബൈയിൽ കനത്ത മഴ: വെള്ളത്തിൽ മുങ്ങി റോഡും റെയിൽപ്പാളങ്ങളും

സബർബൻ ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കി.

നീതു ചന്ദ്രൻ

മുംബൈ: കനത്ത മഴയിൽ മുംബൈയിലെ ഗതാഗതം തടസപ്പെട്ടു. റെയിൽപ്പാളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഡല റോഡ് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് വരെയുള്ള സബർബൻ ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കി.

നരിമാൻ പോയിന്‍റ് ഫയർസ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ 104 മി.മി മഴയാണ് ഇവിടെ പെയ്തത്.

സിഎസ്എംടി യാർഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. കുർള, സിയോൺ, ദാദർ, പറേൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വർളിയിൽ പുതുതായി നിർമിച്ച അണ്ടർഗ്രൗണ്ട് മെട്രോസ്റ്റേഷനിലും വെള്ളം കയറി. സ്റ്റേഷന്‍റെ ഗേറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വെള്ളം കയറിയിട്ടുണ്ട്. പ്ലാറ്റ്ഫോം പൂർണമായും ചെളി വെള്ളത്തിൽ മുങ്ങിയ വിഡിയോകൾ പ്രചരിക്കുന്നുണ്ട്.

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ