ലോക്കല്‍ ട്രെയിനുകളില്‍ 3,588-ലധികം മരണങ്ങള്‍

 
Mumbai

ലോക്കല്‍ ട്രെയിനുകളിലെ സ്ഥിതി ഭീതിജനകമെന്ന് ഹൈക്കോടതി

അപകടങ്ങള്‍ തടയാന്‍ ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിക്കണമെന്ന് നിര്‍ദേശം

Mumbai Correspondent

മുംബൈ: ലോക്കല്‍ ട്രെയിനുകളിലെ യാത്രക്കാരുടെ മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. സ്ഥിതിഗതികള്‍ ഭയാജനകമാണെന്നും കോടതി വിശേഷിപ്പിച്ചു. യാത്രക്കാര്‍ വീഴുന്നത് തടയാന്‍ ലോക്കല്‍ ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോര്‍-ക്ലോസിങ് സംവിധാനങ്ങള്‍ സ്ഥാപിക്കണം.

2024 ല്‍ മാത്രം ലോക്കല്‍ ട്രെയിനുകളില്‍ 3,588-ലധികം മരണങ്ങള്‍ സംഭവിച്ചതായി റെയില്‍വേ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി പത്ത് മുംബൈക്കാര്‍ മരിക്കുന്നുവെന്ന് കോടതി നീരീക്ഷിച്ചു. ഇത് ആശങ്കാജനകമായ ഒരു സാഹചര്യമാണ്.

ജൂണ്‍ 9ന് താനെ ജില്ലയിലെ മുംബ്ര സ്റ്റേഷന് സമീപം തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍നിന്ന് വീണ് അഞ്ച് യാത്രക്കാര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം എടുത്തുകാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഇത്തരം അനിഷ്ട സംഭവങ്ങള്‍ തടയാന്‍ അധികാരികള്‍ സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും ജൂലൈ 14ന് പരിഗണിക്കും.

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്