ഐ.എം. വിജയന്‍

 
Mumbai

കൈരളി ട്രോഫി ഫുട്‌ബോള്‍ ടൂർണമെന്‍റ്: ഐ.എം. വിജയന്‍ മുഖ്യാതിഥി

മത്സരം 26, 27 തീയതികളില്‍

Mumbai Correspondent

നവി മുംബൈ: കൈരളി ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ 9-ാമത് എഡിഷന്‍ 26, 27 തീയതികളില്‍ നവി മുംബൈയിലെ നെരുളിലെ സെക്ടര്‍ 27 ലെ പ്രസന്‍റേഷന്‍ സ്‌കൂളിലെ അര്‍ബന്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കും. അന്താരാഷ്ട്ര, ദേശീയ കളിക്കാര്‍ ഉള്‍പ്പെടുന്ന 24 ടീമുകള്‍ ഈ നോക്കൗട്ട് ടൂര്‍ണമെന്‍റില്‍ മത്സരിക്കും.

വിജയികള്‍ക്കും, റണ്ണേഴ്സ് അപ്പിനും, മൂന്നാം സ്ഥാനക്കാര്‍ക്കും യഥാക്രമം 1,00,000, 50,000, 15,000 രൂപ വീതം ക്യാഷ് പ്രൈസുകളും കൈരളി ട്രോഫിയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്,പ്ലെയര്‍ ഓഫ് ദി മാച്ച്,ടോപ്പ് സ്‌കോറര്‍, മികച്ച ഗോള്‍കീപ്പര്‍ എന്നീ അവാര്‍ഡുകളും നല്‍കപ്പെടും.

ജൂലൈ 27 ന് വൈകുന്നേരം 7:00 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ മുഖ്യാതിഥി ആയിരിക്കും.ഇന്‍റര്‍നാഷണല്‍ ുട്ബോള്‍ താരം രാഹുല്‍ ഭെകെ വിശിഷ്ടാതിഥിയുമായിരിക്കും. സമ്മാന വിതരണ ചടങ്ങില്‍ മന്ത്രി ഗണേഷ് നായിക്, എംഎല്‍എ മന്ദ മാത്രെ തുടങ്ങിയവരും നവിമുംബൈയിലെ കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരും പങ്കെടുക്കും.

മത്സരങ്ങള്‍ കാണാനുള്ള പാസുകള്‍ സെക്ടര്‍ 8, സിബിഡിയിലെ കൈരളി ഓഫീസില്‍ നിന്നോ സ്റ്റേഡിയം കൗണ്ടറില്‍ നേരിട്ടോ ലഭ്യമാണ്. മത്സരങ്ങള്‍ക്ക് ശേഷം അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകളിലേക്ക് യാത്രാ സൗകര്യം ഒരുക്കിയതായി സംഘാടകര്‍ പത്രകുറി പ്പിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജി കോമളന്‍ ഫോണ്‍: 99673 30859

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് ഒരു മാസം കൂടി ഹൈക്കോടതി സമയം നീട്ടി നൽകി

''കോൺഗ്രസിന് ആരെയും സംരക്ഷിക്കേണ്ടതില്ല, ജാമ്യ ഹർജിയിൽ തീരുമാനമറിഞ്ഞ ശേഷം തുടർനടപടി'': രമേശ് ചെന്നിത്തല

"ഈ കാരണം കൊണ്ടാണ് രാഹുൽ മാന്യത ഇല്ലാത്ത ഒരു പൊതു പ്രവർത്തകനായി മാറുന്നത്...'': അഖിൽ മാരാർ

പുകഞ്ഞ കൊള്ളി പുറത്ത്; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കെ.മുരളീധരൻ

തൃശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്