സഹായവുമായി നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍

 
Mumbai

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായവുമായി നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍

24 വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി

താനെ:കല്യാണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ -ജീവകാരുണ്യ സംഘടനയായ നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഭിന്നശേഷിക്കാരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി . കല്യാണ്‍ ലോക്ഗ്രാമിലുള്ളഫെഡറേഷന്‍ ഹാളില്‍ സംഘടിപ്പിച്ച രണ്ടാം ഘട്ട ചടങ്ങില്‍ ഉല്ലാസ് നഗര്‍ ,അംബര്‍നാഥ് ,ബദലാപൂര്‍ എന്നിവടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 24 വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം നല്‍കിയത് .

ഫെബ്രുവരിയില്‍ ഉല്ലാസ്നഗര്‍ റോട്ടറി സേവാകേന്ദ്രത്തില്‍ നടന്ന ആദ്യഘട്ട വിതരണത്തില്‍ 23 വിദ്യാര്‍ത്ഥികള്‍ക്ക് സഹായംനല്‍കിയിരുന്നു . ഡോ.രാജു ഉത്തമന ,സുലീ കുഞ്ചുപിള്ള .ശക്തിനായര്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ ചെക്ക് കുമാരി സഞ്ചിത പാണ്ഡെയ്ക്ക് നല്‍കി .

ചടങ്ങില്‍ നന്മ സെക്രട്ടറി സുനില്‍ രാജ് അധ്യക്ഷത വഹിച്ചു.ഈ വര്‍ഷം നൂറിലധികം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായുള്ള സാമ്പത്തികസഹായം നല്‍കാനാണ് പദ്ധതി.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്