.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഉദ്ധവ് താക്കറെ, രാഹുല്‍ ഗാന്ധി

 
Mumbai

ഇന്ത്യ സഖ്യമൊക്കെ തീര്‍ന്നു: ബിഎംസി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്

ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനായി കാത്തിരിക്കാന്‍ സമയമില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

Mumbai Correspondent

മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി (എംഎന്‍എസ്) സഖ്യത്തിലേര്‍പ്പെടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടക്കുന്നത്. ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമോ അതോ എംഎന്‍എസുമായി ചേരുമോ എന്നത് പരിഗണിക്കാതെ തന്നെ മുന്നോട്ടു പോകാനാണ് നീക്കം.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തന്ത്രം ചര്‍ച്ച ചെയ്യാന്‍ മേയ് 13നു നടത്തിയ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മഹാ വികാസ് അഘാഡി (എംവിഎ) വിടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെങ്കിലും, ഉദ്ധവ് വിഭാഗത്തിന്‍റെ തീരുമാനത്തിനായി കാത്തിരിക്കാന്‍ സമയമില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇതിനൊപ്പം ബിജെപിയും ശിവേസന ഷിന്‍ഡെ വിഭാഗവും ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്