മസ്ഗാവില്‍ രാജ്യാന്തര കപ്പല്‍ ടെര്‍മിനല്‍ തുറന്നു
മുംബൈ: മുംബൈയിലെ മസ്ഗാവില്‍ രാജ്യാന്തര കപ്പല്‍ ടെര്‍മിനല്‍ തുറന്നു . 4 ലക്ഷം ചതുരശ്ര അടി പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ടെര്‍മിനലില്‍ പ്രതിവര്‍ഷം പത്ത് ലക്ഷം യാത്രക്കാരും 900 കൂസ് കപ്പലുകളും വന്നുപോകുമെന്നാണ് കണക്കാക്കുന്നത്.
555 കോടി രൂപ മുടക്കിലാണ് ഇത് നിര്‍മിച്ചത്. ഏതാനും വര്‍ഷങ്ങളായി മുംബൈയില്‍ എത്തുന്ന വിദേശ ക്രൂസ് കപ്പലുകളുടെ എണ്ണം കൂടിയതോടെ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്.
മൂന്ന് നിലകളിലായിട്ടാണ് ടെര്‍മിനൽ പൂർത്തിയാക്കിയത്. താഴത്തെ നിലയും ഒന്നാം നിലയും യാത്രാ ആവശ്യങ്ങള്‍ക്കും മുകളിലത്തെ രണ്ട് നിലകള്‍ ചരക്കുനീക്കത്തിനുമായി ഉപയോഗിക്കാനാണ് പദ്ധതി.
വരും വര്‍ഷങ്ങളില്‍ മുംബൈയിലെ ജലഗതാഗതത്തില്‍ വലിയ മാറ്റം വരുത്താനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് പുതിയ ക്രൂയിസ് ടെര്‍മിനല്‍ നിര്‍മിച്ചത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലാണ് ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.