പ്രതീക്ഷ ഫൗണ്ടേഷൻ വനിതാദിനാഘോഷം

 
Mumbai

പ്രതീക്ഷ ഫൗണ്ടേഷൻ വനിതാദിനാഘോഷം

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് മേഖലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശാ വർക്കർമാർ, നഴ്സുമാർ, ഡോക്റ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വസായ് വെസ്റ്റിലെ വസന്ത് നഗരി ബാലാജി ഹാളിൽ ഫെബ്രുവരി ഏഴിനു രാവിലെ ഒമ്പതരയ്ക്ക് ജമ്മു കശ്മീർ ഖാദി വില്ലെജ് ചെയർപെഴ്സൺ ഡോ: ഹീന ഷാഫി ഭട്ട് പരിപാടികൾ ഉത്ഘാടനം ചെയ്യും. പ്രമുഖ സാമൂഹ്യ പ്രവർത്തക സാരംഗി പ്രവീൺ മഹാജൻ മുഖ്യാതിഥിയായിരിക്കും സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് പ്രതീക്ഷ ട്രസ്റ്റ് ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ അറിയിച്ചു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം