പി. ജയചന്ദ്രൻ 
Mumbai

ജയ-സംഗീത-ചന്ദ്രിക: പി. ജയചന്ദ്രൻ അനുസ്മരണവുമായി ഇപ്റ്റ

ജനുവരി 25 ന് വൈകിട്ട് 4 മുതൽ 8 വരെ ഓൺലൈനായാണ് ജയചന്ദ്രൻ സ്മൃതി സംഘടിപ്പിക്കുന്നത്.

മുംബൈ: ഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ 'ജയ-സംഗീത-ചന്ദ്രിക' എന്ന പേരിൽ ശബ്ദമധുരിമയുടെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി ഗാനവസന്തം തീർത്ത വിശ്രുത ഗായകൻ പി. ജയചന്ദ്രനായി അനുസ്മരണം ഒരുക്കുന്നു.

ജയസംഗീത ചന്ദ്രികയിൽ ജയചന്ദ്ര ഗാനങ്ങളുടെ ആലാപനങ്ങൾ, ഗാനങ്ങളുടെ വായന, പുനർവായന, കാഴ്ച്ച, അവലോകനങ്ങൾ, ഉൾക്കാഴ്ച്ചകൾ, നിരൂപണങ്ങൾ, അഭിപ്രായങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയുണ്ടാവും. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്നതിന്‍റെ ഭാഗമായി ജനുവരി 25 ന് വൈകിട്ട് 4 മുതൽ 8 വരെ ഓൺലൈനായാണ് ജയചന്ദ്രൻ സ്മൃതി സംഘടിപ്പിക്കുന്നത്.

കലാ സാംസ്കാരിക പ്രവർത്തകയും നാടക പ്രവർത്തകയുമായ രേണു രാമനാഥ്, സിനിമാഗാന രചയിതാവ് നിധീഷ് നടേരി, പ്രമുഖ ജേര്‍ണലിസ്റ്റ് മനോജ് രാം മോഹൻ എന്നിവർ അവലോകനം നടത്തും. ഗായകനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ: കെ ടി ശ്രീനിവാസൻ, ഗായകനും സംഗീത സംവിധായകനുമായ നന്ദൻ കാക്കൂർ, മുംബൈയിലെ സംഗീത പ്രതിഭ പ്രേംകുമാർ, ഗായകൻ അനൂപ് ശിവശങ്കരൻ എന്നിവരും പങ്കെടുക്കും.

വിശ്രുത ഗായികയായ അനുശ്യാമിനൊപ്പം ജന്യ പ്രവീൺ നായർ, സിദ്ധിജ രമേഷ്, അർജ്ജുൻ കേശവൻ, അശ്വിൻ നമ്പ്യാർ, സ്മൃതി മോഹൻ, ശ്രീരാം അയ്യർ, അഭിനവ് ഹരീന്ദ്രനാഥ്, അശ്വതി പ്രേമൻ ഇല്ലത്ത്, ശരണ്യ നമ്പ്യാർ, പ്രണവ് നായർ എന്നിവരും ഗാനാർച്ചന നടത്തും. മുംബൈയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരും ജയ സംഗീത ചന്ദ്രികയിൽ പങ്കെടുക്കുമെന്ന് ഇപ്റ്റ കേരള മുംബൈ ഘടകത്തിന്‍റെ പ്രവർത്തകർ അറിയിച്ചു.

ധർമസ്ഥല വെളിപ്പെടുത്തൽ; സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി

മിഥുന്‍റെ മരണം; ഓവർസിയർക്ക് സസ്പെൻഷൻ

പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി; മാമി തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

കന്യാസ്ത്രീകളുടെ അറസ്റ്റ്; എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടം, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

അമ്മ തെരഞ്ഞെടുപ്പ്: നടൻ ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറി