നവിമുംബൈ: മലയാളത്തിന്‍റെ തെളിമയും കേരളത്തിന്‍റെ തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി. ഭാസ്കരന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ഭാസ്കരസന്ധ്യ ശനിയാഴ്ച വൈകിട്ട് ആറിന് അരങ്ങേറും.
പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി. ഭാസ്കരന്‍റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് , അദ്ദേഹത്തിന്‍റെ പ്രധാന രചനകളുടെ സൗന്ദര്യവും പ്രസക്തിയും അടയാളപ്പെടുത്തുന്ന ഭാസ്കരസന്ധ്യ സംഘടിപ്പിക്കുന്നത് ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ്.
നെരുളിലെ ന്യൂ ബോംബ കേരളീയ സമാജത്തിന്‍റെ ഹാളിൽ ഡിസംബർ ഏഴിന് വൈകിട്ട് കൃത്യം ആറിന് നടക്കുന്ന ഈ സർഗസന്ധ്യയെ കേരളത്തിലെ പ്രശസ്ത കാവ്യാലാപകനായ ബാബു മണ്ടൂരാവും ഭാസ്കരസന്ധ്യ നയിക്കുക. കവിതകളും സിനിമാ ഗാനങ്ങളുമായി മുംബൈയിലെ പ്രശസ്ത ഗായകരും ഭാസ്കരസന്ധ്യയിൽ അണിചേരും.