മുംബൈയില്‍ രണ്ട് മെട്രോ പദ്ധതികള്‍ കൂടി വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

 
Mumbai

മുംബൈയില്‍ രണ്ട് മെട്രോ പദ്ധതികള്‍ കൂടി വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

പദ്ധതി ഉദ്ഘാടനം നടത്തുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Mumbai Correspondent

മുംബൈ : മുംബൈ നഗരത്തിലെ രണ്ട് മെട്രോ പാതകളുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറുന്നു കൊടുക്കുന്നു. അന്ധേരിയിലെ ഡി.എന്‍. നഗറിനും മാന്‍ഖൂര്‍ദിലെ മാണ്ഡലെയ്ക്കും ഇടയിലുള്ള പാതയും ദഹിസറിനും മീരാറോഡിനും ഇടയിലുള്ള പാതയുമാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നത്.

യെല്ലോലൈന്‍ എന്നറിയപ്പെടുന്ന മെട്രോ 2ബി മാണ്ഡലെ മുതല്‍ ചെമ്പൂര്‍ വരെയാണ് തുറക്കുന്നത് ഡയമണ്ട്ഗാര്‍ഡന്‍, ശിവാജിചൗക്ക്, ബി.എസ്.എന്‍എല്‍, മാന്‍ഖുര്‍ദ് , മാണ്ഡലെ എന്നീ അഞ്ച് സ്റ്റേഷനുകളാണ് പ്രവര്‍ത്തന സജ്ജമാകുന്നത്.ആദ്യഘട്ടം 5.39 കിലോമീറ്റര്‍. 23.64 കിലോമീറ്റര്‍ ദൂരമാണ് മുഴുവന്‍ പാതയ്ക്കുള്ളത്. 20 സ്റ്റേഷനുകളാണ് ആകെയുള്ളത്. ചെലവ് 10,986 കോടി രൂപ.

റെഡ് ലൈന്‍ എന്നറിയപ്പെടുന്ന മെട്രോ 9 ആണ് തുറക്കുന്ന മറ്റൊരു പാത. ദഹിസര്‍ ഈസ്റ്റ് മുതല്‍ മീരാ ഭയന്തര്‍ വരെയുള്ള പാതയില്‍ എട്ട് സ്റ്റേഷനുകള്‍ - ദഹിസര്‍, പാണ്ഡുരംഗ്വാഡി, മീരാഗാവ്, കാശിഗാവ്, സായ്ബാബ നഗര്‍, മെറിഡിയ നഗര്‍, ഷാഹിദ് ഭഗത് സിങ് ഗാര്‍ഡന്‍, സുഭാഷ് ചന്ദ്ര ബോസ് സ്റ്റേഡിയം. നീളം: 10.4 കിലോമീറ്റര്‍. ചെലവ്: 6,607 കോടി രൂപ. ദാഹിസര്‍ മുതല്‍ കാശിഗാവ് വരെ പാത തയ്യാറായിക്കഴിഞ്ഞു. അതിന്‍റെ ഉ ദ്ഘാടനമാണ് വെള്ളിയാഴ്ച. 4.5 കിലോമീറ്ററാണ് ഗതാഗതത്തിനായി തുറക്കുന്നത്. .

ഇതോടെ മുംബൈ മെട്രോ ശൃംഖല 90 കിലോമീറ്റര്‍ പിന്നിടും. മൊത്തം 10 കിലോമീറ്റര്‍ പാതയാണ് പുതിയതായി തുറക്കുന്നത്. ഇപ്പോള്‍ നഗരത്തില്‍ 80 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ മെട്രോ ലൈനുകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 40-50 കിലോമീറ്റര്‍ മെട്രോ ലൈന്‍കൂടി പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നത്.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ