'കൈറോസ് 2024' കലാ മത്സരങ്ങൾ സംഘടിപ്പിച്ച് കല്യാൺ രൂപതാ പിതൃവേദി  
Mumbai

'കൈറോസ് 2024' കലാ മത്സരങ്ങൾ സംഘടിപ്പിച്ച് കല്യാൺ രൂപതാ പിതൃവേദി

ഹോളി എയ്ഞ്ചൽസ് സ്കൂൾ, കോളേജ് സ്ഥാപിത പ്രിൻസിപ്പളും, ഫൗണ്ടറും ആയ ഡോ ഉമ്മൻ ഡേവിഡ് കൈറോസ് ആഘോഷങ്ങൾക്ക് തിരിതെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

താനെ: കല്യാൺ രൂപതാ പിതൃവേദിയുടെ നേതൃത്വത്തിൽ കൈറോസ് 2024 കലാ മത്സരങ്ങൾ പൻവേൽ ആർക്കിൽ ആഘോഷപൂർവം കൊണ്ടാടി. രൂപത പിതൃവേദി ഡയറക്ടർ ഫാ. ബോബി മുളക്കാംപിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഹോളി എയ്ഞ്ചൽസ് സ്കൂൾ, കോളേജ് സ്ഥാപിത പ്രിൻസിപ്പളും, ഫൗണ്ടറും ആയ ഡോ ഉമ്മൻ ഡേവിഡ് കൈറോസ് ആഘോഷങ്ങൾക്ക് തിരിതെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. നാട്ടിൽ ജനിച്ചു വളർന്ന് മഹാരാഷ്ട്രയിലേക്ക് ചേക്കേറിയ സീറോ മലബാർ സഭാ അംഗങ്ങളുടെ പിതാക്കന്മാരുടെ ഈ വലിയ കൂട്ടായ്മയും അതിന്‍റെ പ്രവർത്തനങ്ങളും തന്നിൽ അഭിമാനം സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം പ്രശംസിച്ചു.

സാമൂഹ്യ ബോധം ഉള്ള ഒരു പൗരനെ നാളേയ്ക്കായി സൃഷ്ടിക്കുക എന്നതാകണം സ്‌കൂളുകളുടെ പ്രധാനമായ ലക്ഷ്യം എന്നും അതിൽ സമമായ പങ്ക് വഹിക്കാൻ പിതാക്കന്മാർക്കുള്ള ഉത്തരവാദിത്തെയും അദ്ദേഹം ചൂണ്ടി കാണിച്ചു. അൻപതു വർഷം നീണ്ട അധ്യാപന ജീവിതം പൂർത്തിയാക്കിയ ഡോക്ടർ ഉമ്മൻ ഡേവിഡിന് പിതൃവേദി ആദരസൂചകമായി മൊമന്‍റോ നൽകി ആദരിച്ചു.

'കൈറോസ് 2024' കലാ മത്സരങ്ങൾ സംഘടിപ്പിച്ച് കല്യാൺ രൂപതാ പിതൃവേദി

കല്യാൺ രൂപത പിതൃവേദിയുടെ. പിതൃവേദി ഡയറക്ടർ ഫാ. ബോബി മുളക്കാംപിള്ളി, പ്രസിഡണ്ട് അഡ്വ. വി ഏ മാത്യു, പൻവേൽ യൂണിറ്റ് സെക്രട്ടറി എം.എം. ജോസ്, ഡയറക്ടർ ബോബി അച്ചൻ, എ. ആർ സി ഡയറക്ടർ ഫാ പോൾ കുണ്ടുപറമ്പിൽ, വൈസ് പ്രസിഡന്‍റ് പി ഒ ജോസ് എന്നിവർ സംസാരിച്ചു.

കല്യാൺ രൂപതയുടെ നാസിക്, പൂനെ തുടങ്ങി അമ്പതോളം ഇടവകകളിൽ നിന്നായി 300 ൽ പരം മത്സരാർഥികളും അംഗങ്ങളും കൈറോസ് 2024 ന് എത്തി ചേർന്നു

കല്യാൺ രൂപതയുടെ ചാൻസലർ ഫാ. ജോജു അറയ്ക്കൽ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഡയറക്ടർ ഫാദർ ബോബിയുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷം ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് ആറരയോടെ പര്യവസാനിച്ചു.

'കൈറോസ് 2024' കലാ മത്സരങ്ങൾ സംഘടിപ്പിച്ച് കല്യാൺ രൂപതാ പിതൃവേദി

കല്യാൺ രൂപത ഈ വർഷം കരിഗ്മ വർഷമായി ആചരിക്കുന്നതിനാൽ ബൈബിൾ അനുബന്ധിയായ മത്സരങ്ങൾ ആണ് ഈ വർഷം തയാറാക്കിയിരുന്നത്

കൈറോസ് ജനറൽ കോർഡിനേറ്റർ അഡ്വ റ്റിറ്റി തോമസ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.

കൈറോസ് 2024 മത്സരഫലങ്ങൾ

പ്രസംഗം മലയാളം:

ഒന്നാം സ്ഥാനം-ബിജു ജോൺ, സെന്‍റ് മേരീസ് നാസിക്

രണ്ടാം സ്ഥാനം - ഡേവിഡ് കുര്യാക്കോസ്, സെന്‍റ് അൽഫോൻസ, കാലേവാടി

മൂന്നാം സ്ഥാനം -സന്തോഷ് കെ.ജെ, മേരിമാത, സാക്കിനാക്ക

പ്രസംഗം ഇംഗ്ലീഷ്:

ഒന്നാം സ്ഥാനം- ജെയ്‌സൺ ജോസഫ്, ഐസിസി,ഡോംബിവ്‌ലി

രണ്ടാം സ്ഥാനം- ജസ്റ്റിൻ ആന്‍റണി, സെന്‍റ് തോമസ്, ദാപ്പോടി

മൂന്നാം സ്ഥാനം -ജീജോ ഡേവിസ്, സെന്‍റ് അൽഫോൻസ, വസായ് വെസ്റ്റ്

ബൈബിൾ ക്വിസ്:

ഒന്നാം സ്ഥാനം- സെന്‍റ് തോമസ്, വസായ് ഈസ്റ്റ്

രണ്ടാം സ്ഥാനം- സെന്‍റ് ജോർജ്, പൻവേൽ

മൂന്നാം സ്ഥാനം -ഐസിസി ഡോംബിവിലി

സംഘഗാനം:

ഒന്നാം സ്ഥാനം- സെന്‍റ് തോമസ്, ദാപ്പോഡി

രണ്ടാം സ്ഥാനം- സെന്‍റ് അൽഫോൻസ, കാലേവാടി

മൂന്നാം സ്ഥാനം -സെന്‍റ് മേരീസ്, നാസിക്

ഗ്രൂപ്പ് മൈം:

ഒന്നാം സ്ഥാനം- സെന്‍റ് തോമസ്, വാഷി

രണ്ടാം സ്ഥാനം- ലിറ്റിൽ ഫ്ലവർ, നെരൂൾ

മൂന്നാം സ്ഥാനം -സെന്‍റ് തോമസ്, വസായ് ഈസ്റ്റ്

നാലാമത് (സ്പോട്ട് പ്രൈസ്)സെന്‍റ് സെബാസ്റ്റ്യൻ, കലംബോലി

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു