kanalthuruthukal 
Mumbai

വനിതകൾ അണി നിരക്കുന്ന മുംബൈയിലെ ആദ്യ മലയാള നാടകം സെപ്റ്റംബർ 24ന്; മന്ത്രി ആർ ബിന്ദു മുഖ്യാതിഥി

രാജരാജേശ്വരി രചനയിൽ സുധി ദേവയാനിയാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്

മുംബൈ: വനിതകൾ അണി നിരക്കുന്ന മുംബൈയിലെ ആദ്യ മലയാള നാടകം സെപ്റ്റംബർ 24ന്. മുംബൈയിലെ ദൃശ്യകലയും തിരുവന്തപുരം ആസ്ഥാനമായുള്ള നിരീക്ഷയും ചേർന്നാണ് കനൽത്തുരുത്തുകൾ എന്ന നാടകം സെപ്റ്റംബർ 24 വൈകീട്ട് 7 മണിക്ക് വാഷി സിഡ്‌കോ കൺവെൻഷൻ സെന്ററിൽ അരങ്ങേറുന്നത്. കേരളത്തിലെ ഉന്നതവിദ്യഭ്യാസം, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ആർ. ബിന്ദുവാണ് മുഖ്യാതിഥി.

മുംബൈ മലയാള നാടകവേദിയിലെ പരിചയ സമ്പന്നരായ കലാകാരികളും പുതുതലമുറയിലെ നിരവധി പെൺകുട്ടികളുമാണ് അരങ്ങിലും അണിയറയിലുമായി ഈ വനിതാ നാടകവേദിയുടെ ഭാഗമാകുന്നത്. രാജരാജേശ്വരി രചനയിൽ സുധി ദേവയാനിയാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മുംബൈ മലയാള നാടകവേദിയിലെ പരിചയ സമ്പന്നരായ കലാകാരികളും പുതുതലമുറയിലെ ഊർജ്ജസ്വലരായ നിരവധി പെൺകുട്ടികളുമാണ് അരങ്ങിലും അണിയറയിലുമായി ഈ വനിതാ നാടകവേദിയുടെ ഭാഗമാകുന്നത്.

സ്ത്രീശരീരത്തെയും ചലനങ്ങളെയും പരമാവധി ഒതുക്കി, ലാസ്യത്തെ സ്ത്രീത്വത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചാണ് സ്ത്രീകളെ അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. പരമ്പരാഗത അവതരണ രീതി കണ്ടുപരിചയിച്ച പ്രേക്ഷകർക്ക് നൂതനാനുഭവമാകും ദൃശ്യകല കാഴ്ച വയ്ക്കുന്ന കനൽത്തുരുത്തുകൾ

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്