കേരള സമാജം സാംഗ്ലി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു

 
Mumbai

കേരള സമാജം സാംഗ്ലി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു

സമാജം പ്രസിഡന്‍റ് ഡോക്റ്റർ മധുകുമാർ നായരുടെ അധ്യക്ഷതയിലാണ് വനിതാ ദിനം ആചരിച്ചത്

മുംബൈ: കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 9ന് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സമാജം പ്രസിഡന്‍റ് ഡോക്റ്റർ മധുകുമാർ നായരുടെ അധ്യക്ഷതയിലാണ് വനിതാ ദിനം ആചരിച്ചത്. കേരളസമാജം സാംഗ്ലി വനിതാ മെമ്പർമാരുടെ പ്രവർത്തനങ്ങളും സമൂഹത്തിലെ വനിതാ പ്രാധിനിത്യത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സമാജം പ്രസിഡന്‍റ് തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു.

അന്താരാഷ്ട വനിതാ ദിനത്തോടനുബന്ധിച്ച് ഫെയ്മ മഹാരാഷ്ട്രയുടെ വനിതാ ദിനാചരണത്തിൽ പങ്കെടുത്ത എല്ലാ വനിതകളെയും യോഗം അഭിനന്ദിച്ചു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാ വനിതാ അംഗങ്ങൾക്കും പൂച്ചെടികൾ നൽകിയാണ് ആദരിച്ചത്.

ചടങ്ങിൽ സമാജം സെക്രട്ടറി ഷൈജു വി.എ, പ്രസാദ് നായർ, സജീവൻ എൻ.വി, മിനി സോമരാജ്, സിമി ഷാജി, ദേവദാസ് വി.എം, കെ.വി. ജോൺസൺ, പ്രകാശൻ പി, ശിവദാസൻ, ശൈലജ പ്രസാദ്, റുബി ജോൺസൺ, മൻജു പ്രതാപ്, അർച്ചന എന്നിവർ ആശംസകൾ അറിയിച്ചു. ഫെയ്മ വനിതാ വേദി സോണൽ സെക്രട്ടറി മിനി ശിവദാസൻ നന്ദി പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു