കേരള സമാജം ഉള്‍വെ നോഡിന്‍റെ ഓണാഘോഷം നടത്തി
നവിമുംബൈ: കേരള സമാജം ഉള്‍വെ നോഡിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം ഹൃദ്യമായി. മലയാളി സമൂഹത്തിന്‍റെ ഐക്യത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുമ്പോള്‍ തദ്ദേശവാസികളുടെയും അതിഥികളുടെയും സജീവപങ്കാളിത്തം ആഘോഷത്തെ അവിസ്മരണീയമാക്കി.
പൂക്കളവും മാവേലിയും വാദ്യഘോഷങ്ങളും കലാപരിപാടികളുമായി നഗരത്തിലെ ഓണാവേശം വര്‍ണ്ണാഭമായി. പ്രശസ്ത നാടന്‍ പാട്ട് കലാകാകാരി പ്രസീദ ചാലക്കുടി അവതരിപ്പിച്ച നാടന്‍ പാട്ട് ഓണാവേശത്തിന് തിളക്കം കൂട്ടി.