ഔറംഗാബാദ് കേരളീയ സമാജത്തിന്‍റെ ഓണാഘോഷത്തിൽനിന്ന്.

 
Mumbai

ഔറംഗാബാദ് കേരളീയ സമാജം ഓണം ആഘോഷിച്ചു

കേരളീയ സമാജം അംഗങ്ങൾ ചേർന്നു തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി

Mumbai Correspondent

ഛത്രപതി സംഭാജിനഗർ: ഔറംഗാബാദ് കേരളീയ സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഔറംഗാബാദ് ന്യൂ ഇംഗ്ലിഷ് ഹൈസ്കൂൾ അങ്കണത്തിൽ നടത്തിയ ചടങ്ങിൽ ബീഡ് ജില്ലാ കളക്റ്റർ വിവേക് ജോൺസൺ ഐഎഎസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡന്‍റ് ബൈജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഛത്രപതി സംഭാജിനഗർ ജില്ലാ പരിഷത്ത് സിഇഒ പി.എം. മിന്നു ഐഎഎസ് മുഖ്യാതിഥിയായി. സമാജം വൈസ് പ്രസിഡന്‍റ് കെ.കെ. നായർ, ജനറൽ സെക്രട്ടറി കബീർ അഹമ്മദ്, ജോയിന്‍റ് സെക്രട്ടറി പി.പി. രാമചന്ദ്രൻ, ട്രഷറർ രാജ്മോഹനൻ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ റഹ്മത്ത് മൊയ്തീൻ, അലക്സാണ്ടർ ലൂക്കോസ്, പ്രകാശൻ നമ്പ്യാർ, വിനോദ് കുമാർ, അനീഷ് പിള്ള, ജയറാം നമ്പ്യാർ, നന്ദകുമാർ നായർ, അജയൻ നായർ, ബിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

കേരളീയ സമാജം അംഗങ്ങൾ ചേർന്നു തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിന്‍റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും സമാജം ജോയിന്‍റ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

കേരളീയ സമാജം അംഗങ്ങൾ ചേർന്നു തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിന്‍റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും സമാജം ജോയിന്‍റ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിൽത്തി ബിജെപി

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത്

ഷുഹൈബ് വധക്കേസ്; വിചാരണ തലശേരി കോടതിയിൽ നിന്ന് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി