ഖാര്‍ഘര്‍ കേരള സമാജം കുട്ടികളുടെ ക്യാമ്പ്
നവിമുംബൈ: ഖാര്‍ഘര്‍ കേരള സമാജം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാംപ് കളിയും ചിരിയും കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കുട്ടികളുടെ ക്യാംപുകള്‍ നയിക്കുന്നതില്‍ വിദഗ്ധ പരിശീലനം നേടിയ കേരളത്തില്‍ നിന്നുള്ള ഒ.പി. ചന്ദ്രന്‍ ക്യാംപിന് നേതൃത്വം നല്‍കി. 41കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തത്.
മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയും വിട്ട് നിന്ന രണ്ട് ദിവസങ്ങള്‍, തനതായ നാടന്‍ കളികളിലൂടെയും സൂക്ഷ്മ നിരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്ന ഗെയിമുകളിലൂടെയും കുട്ടികളുടെ കഴിവുകളും ആശയങ്ങളും സൃഷ്ടിപരമായ വാസനകളും കണ്ടെത്താനുള്ള അവസരമായി. കൂട്ടായ്മയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിച്ച ഈ രണ്ട് ദിനങ്ങള്‍ കുട്ടികള്‍ക്ക് പുതുമയുള്ള അനുഭവമായി മാറി.