കൊല്ലം സ്വദേശിയെ മുംബൈയിൽ വച്ച് കാണാതായി

 

representative image

Mumbai

കൊല്ലം സ്വദേശിയെ മുംബൈയിൽ വച്ച് കാണാതായി

കാണാതായ സമയം തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും സജീവ് കുമാറിന്‍റെ കൈവശം ഇല്ലായിരുന്നു

Local Desk

കൊല്ലം എഴുകോൺ സ്വദേശിയായ സജീവ് കുമാർ(62) എന്ന വ്യക്തിയെ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ മുംബൈ മസ്ജിദ് ബന്ധറിന് സമീപമുളള ചക്കളാ റെസ്റ്റോറന്‍റിൽ (08, ഷെരിഫ് ദേവ്ജി സ്ട്രീറ്റ്, മസ്ജിദ് ബന്ധർ മുംബൈ 400009) നിന്ന് കാണാതായി

16346 നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ വെള്ളിയാഴ്ച വൈകിട്ട് 04 മണിക്ക് മുംബൈ എൽടിടിയിൽ എത്തിയ സജികുമാറും മറ്റ് അഞ്ചുപേരും ചേര്‍ന്ന് മുംബൈ മസ്ജിദ് ബന്ധറിലെ ഹോട്ടൽ അൽ- മഖാം എന്ന ഹോട്ടലിലാണ് താമസിക്കുന്നതിന് റൂം എടുത്തിരുന്നത്.

സുഹൃത്തും ഫോട്ടോഗ്രാഫറുമായ വിജിൻ പുതിയതായി നാട്ടിൽ ആരംഭിക്കുന്ന ഫോട്ടോ സ്റ്റുഡിയ്ക്ക് ആവശ്യമായ സാധന സാമഗ്രികൾ മുംബൈയിൽ നിന്നും വാങ്ങുന്നതിനാണ് സജീവ് കുമാർ വിജിന്‍റെ കുടുബത്തിനൊപ്പം ( ഭാഷ അറിയാത്ത വിജിനെ സഹായിക്കുവാൻ) മുംബൈയിൽ എത്തിയത്.

വിജിനും കുടുബവും ചേര്‍ന്ന് ശനിയാഴ്ച മുംബൈ പൈഡോണി പൊലീസ് സ്റ്റേഷനിൽ മിസ്സിങ് പരാതി നൽകി, 13/261 എന്ന നമ്പരിൽ മിസിങ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

കാണാതായ സമയം തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും സജീവ് കുമാറിന്‍റെ കൈവശം ഇല്ലായിരുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും പുതിയ വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.

വിജിൻ - 90721 28819

വിപിൻ- 77367 13215

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം