നവിമുംബൈ വിമാനത്താവളം

 
Mumbai

മൂന്നാം മുംബൈയ്ക്കായി ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചു

വികസന വേഗത്തിലേക്ക് 124 ഗ്രാമങ്ങള്‍

Mumbai Correspondent

മുംബൈ: മുംബൈയ്ക്കും നവിമുംബൈയ്ക്കും പിന്നാലെ മൂന്നാം മുംബൈയ്ക്കായുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. നവിമുംബൈ വിമാനത്താവളം, അടല്‍സേതു എന്നീ പ്രദേശങ്ങളെ ചുറ്റപ്പറ്റിയാണ് മൂന്നാം മുംബൈ എന്ന പുതിയ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. 2024ല്‍ ആണ് പദ്ധതിക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചത്. സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് മൂന്നാം മുംബൈയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതിന് മുന്‍കൈയെടുത്തത്. റായ്ഗഡ് ജില്ലയിലെ പന്‍വേല്‍, ഉറന്‍, നെരാല്‍ തുടങ്ങി പെണ്‍ വരെ 124 ഗ്രാമങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. വായുമലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസയാങ്ങളാകും ഇവിടെ എത്തിക്കുക.

ഡേറ്റാ സെന്‍ററുകള്‍, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, ഐടി കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള പദ്ധതികളാകും നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന് ബാധ്യത ഇല്ലാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുക. മൂന്നാം മുംബൈയുടെ ഭാഗമാകുന്ന പുതിയ നഗരത്തില്‍ 65 ശതമാനത്തോളം ടെക് ഹബ്ബുകള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതിനൊപ്പം വിനോദകേന്ദ്രങ്ങളും നിര്‍മിക്കും. വാണിജ്യ സമുച്ചയങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ആഢംബര വില്ലകള്‍, ഡേറ്റ സെന്‍ററുകള്‍, രാജ്യാന്തര ബിസിനസ് സെന്‍ററുകള്‍ എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് തയാറാകുന്നത്. കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ന്യൂ ടൗണ്‍ ഡവലപ്‌മെന്‍റ് അതോറിറ്റിക്കാണ് പദ്ധതി നടപ്പാക്കുന്നതിന്‍റെ ചുമതല.

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ