സാഹിത്യ സായാഹ്നത്തില്‍ ലിനോദ് വര്‍ഗീസിന്‍റെ കവിതാ സമാഹാരം
കല്യാണ്‍: കേരളീയസമാജം ഡോംബിവ്ലിയുടെ ജനുവരിമാസ സാഹിത്യസായാഹ്നത്തില്‍, കല്യാണിലെ സാഹിത്യകാരനായ ലിനോദ് വര്‍ഗ്ഗീസിന്‍റെ 'കാവ്യവഞ്ചിയില്‍ കൊഴിഞ്ഞ കാട്ടുപൂക്കള്‍' എന്ന കവിതാസമാഹാരം ചര്‍ച്ചയ്ക്കു വയ്ക്കുന്നു.
എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാര്‍ പുസ്തകപരിചയം നടത്തും. പരിപാടിയില്‍ ഡോ.കെ.എം. ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും. ജനുവരി 11ന് വൈകിട്ട് 4ന് കേരള സമാജം ഹാളിലാണ് പരിപാടി.