സാഹിത്യ സായാഹ്നം
കല്യാണ്‍: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദം 21-ന് വൈകിട്ട് 4.30-ന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളില്‍ നടക്കും.
കഥാകാരി ഗീതാ ഉമേഷ് സ്വന്തം ചെറുകഥകള്‍ അവതരിപ്പിക്കും. മുംബൈയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുക്കും.