‌മഹാരാഷ്‌ട്രയിൽ ലുങ്കി-ബനിയൻ സമരവുമായി പ്രതിപക്ഷം|Video

 
Mumbai

‌മഹാരാഷ്‌ട്രയിൽ ലുങ്കി-ബനിയൻ സമരവുമായി പ്രതിപക്ഷം|Video

മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്താണ് പ്രതിഷേധം അരങ്ങേറിയത്.

നീതു ചന്ദ്രൻ

മുംബൈ: ശിവസേന എംഎൽഎ കാന്‍റീൻ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് ലുങ്കി ബനിയൻ സമരവുമായി മഹാ വികാസ് അഗാഡി നേതാക്കൾ. മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്താണ് പ്രതിഷേധം അരങ്ങേറിയത്. ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ് കാന്‍റീൻ ജീവനക്കാരനെ തല്ലിയത് വൻ വിവാദമായി മാറിയിരുന്നു.

ശിവസേന (യുബിടി) എംഎൽസി അംബാദാസ് ഡാൻവെ, എൻസിപി(എസ്പി) നേതാവ് ജിതേന്ദ്ര ആവാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതീകാത്മകമായി ലുങ്കിയും ബനിയനും ധരിച്ച് എത്തിയത്. ഭരണകക്ഷിയുടെ ഗൂണ്ടാ രാജിനെതിരേ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.

എംഎൽഎയുടെ മർദനം വിവാദമായി മാറിയെങ്കിലും താൻ ജീവനക്കാരനെയല്ല മാനേജറെയാണ് മർദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു ഗെയ്ക്‌വാദിന്‍റെ വാദം. കാന്‍റീൻ കരാറുകാരെ ഉടൻ തന്നെ ഒഴിവാക്കിയിരുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ