സാഹിത്യ സായാഹ്നം
മുംബൈ: കേരളീയ സമാജം ഡോംബിവ്ലി സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നം ഡിസംബര്‍ 14-ന് നടക്കും. ഡോംബിവ്ലി റെയില്‍വേ സ്റ്റേഷന് (ഈസ്റ്റ്) സമീപം ബാജിപ്രഭു ചൗക്ക് കേരളീയ സമാജം ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമാജത്തിലെ മുതിര്‍ന്ന അംഗം കൂടിയായ എഴുത്തുകാരന്‍ പ്രേമന്‍ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവലിനെക്കുറിച്ചുള്ള അവലോകനം, എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശന നടത്തും.
സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും ചര്‍ച്ചയില്‍ പങ്കെടുക്കും.ഫോണ്‍:9833825505