ജോലി സമയം 10 മണിക്കൂറാക്കാന്‍ നീക്കം

 
Mumbai

സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി സമയം 10 മണിക്കൂർ; പുതിയ നീക്കവുമായി മഹാരാഷ്ട്ര

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തൊഴില്‍ വകുപ്പ് ഈ നിര്‍ണ്ണായക തീരുമാനം അവതരിപ്പിച്ചത്.

മുംബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം വര്‍ധിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതോടെ നിലവിലെ ഒമ്പത് മണിക്കൂറില്‍ നിന്ന് പത്ത് മണിക്കൂറായി ജോലി സമയം ഉയര്‍ത്താനാണ് നീക്കം. മഹാരാഷ്ട്രയില്‍ തൊഴിലാളി വിരുദ്ധ നയം നടപ്പാക്കാന്‍ ട്രേഡ് യൂണിയനുകള്‍ അനുവദിക്കില്ലെന്ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ജോലി സമയം ഒമ്പത് മണിക്കൂറില്‍ നിന്ന് പത്ത് മണിക്കൂറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തൊഴില്‍ വകുപ്പ് ഈ നിര്‍ണ്ണായക തീരുമാനം അവതരിപ്പിച്ചത്.

ബിജെപിയുടെ ഭരണമുള്ള ഗുജറാത്തിനേയും ഉത്തര്‍ പ്രാദേശിനെയും പിന്തുടര്‍ന്ന് മഹാരാഷ്ട്രയിലും തൊഴില്‍ മേഖലയില്‍ പത്ത് മണിക്കൂര്‍ ആക്കാനുള്ള കരുനീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ആര്‍. കൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തിന്‍റെ വ്യവസായ സാമ്പത്തിക തലസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവരുടെ പ്രവര്‍ത്തി സമയം വര്‍ധിപ്പിക്കണമെന്നത് ഇവിടുത്തെ വ്യവസായ ഉടമകളുടെയും മുതലാളികരുടെയും ആവശ്യമാണ്. അതിനെ പിന്തുണക്കുന്ന നയമാണ് ബിജെപി നയിക്കുന്ന മഹായുതി സര്‍ക്കാര്‍ പാലിക്കുന്നത്.

അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഐതിഹാസിക സമരത്തിന്‍റെ പൈതൃകം പേറുന്നവരാണ് മഹാരാഷ്ട്രയിലെ തൊഴിലാളി വര്‍ഗ്ഗം മഹാരാഷ്ട്രയിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഇതനുവദിക്കില്ല. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ത്യജിക്കാനാവില്ലെന്നും പി.ആര്‍. കൃഷ്ണന്‍ പറഞ്ഞു.

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ.കവിത രാജി വച്ചു

റോബിൻ ബസിന് വീണ്ടും കുരുക്ക്; തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്