ഡൽഹി സ്ഫോടനത്തെത്തുടർന്ന് മഹാരാഷ്ട്രയിലും ജാഗ്രത.

 
Mumbai

മഹാരാഷ്ട്രയിൽ അതീവ ജാഗ്രത; മുംബൈയിൽ സുരക്ഷ ശക്തം

ഡൽഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു; മുംബൈയിൽ സുരക്ഷ ശക്തമാക്കി

Mumbai Correspondent

മുംബൈ: ദേശീയ തലസ്ഥാനത്തെ ചെങ്കോട്ട മെട്രൊ സ്റ്റേഷനു സമീപം കാർ സ്ഫോടനമുണ്ടായതിനെ തുടർന്ന് മഹാരാഷ്ട്രയിലും അതീവ ജാഗ്രതാ നിർദേശം (High Alert) പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

മുംബൈയിൽ 'മുൻകരുതൽ ജാഗ്രത' (Precautionary Alert) പ്രഖ്യാപിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ തലത്തിലുള്ള എല്ലാ യൂണിറ്റ് കമാൻഡർമാർക്കും നഗരങ്ങളിലെ പൊലീസ് കമ്മീഷണർമാർക്കും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തും മുംബൈയിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും അതീവ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പൊലീസ് ശക്തമായ നിരീക്ഷണവും സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തി.

തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ സമയത്താണ് ചെങ്കോട്ട മെട്രൊ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ തീവ്രത കൂടിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു.

പരുക്കേറ്റവരെ സമീപത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രവാദ ആക്രമണ സാധ്യത അടക്കം എല്ലാ സാധ്യതകളും പരിശോധിക്കാൻ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹി സ്ഫോടനം: കേരളത്തിൽ സുരക്ഷ ശക്തം

ഡൽഹി സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി

ഡൽഹിയിൽ സ്ഫോടനം: 13 പേർ മരിച്ചു

അങ്കം കുറിച്ചു, കച്ചകെട്ടി മുന്നണികൾ