രാജ് താക്കറെ
മുംബൈ: താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മഹാരാഷ്ട്രയിലെ മറ്റ് മുനിസിപ്പല്‍ സ്ഥാപനങ്ങളിലേക്കും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളെപ്പറ്റി ഉന്നതതല സമിതി അന്വേഷിക്കണമെന്ന് എംഎന്‍എസ്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സമിതി നേതാവ് അവിനാഷ് ജാദവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ സന്ദര്‍ശിക്കുകയും ഇക്കാര്യം അന്വേഷിക്കണമെന്നും, വിരമിച്ച ജഡ്ജിമാരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതതല സംയുക്ത സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം ജനുവരി 15-ന് നടക്കാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയും മഹായുതി സഖ്യകക്ഷികളും 68 സീറ്റുകള്‍ എതിരില്ലാതെ നേടി.
എന്നാല്‍ സ്ഥാനാര്‍ഥികളെ മത്സരരംഗത്ത്‌നിന്ന് പിന്മാറ്റാന്‍ ഭരണസഖ്യം ഭീഷണികളും പണവും ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായി രാജ് താക്കറെ ആരോപിച്ചു.