മുംബൈ: കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളെ പുറകിലാക്കി 2.38 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളോടെ ഒന്നാം പാദത്തിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തിയെന്ന് ഉപ മുഖ്യമന്ത്രിദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, സർക്കാരിനെ ഭരണഘടനാ വിരുദ്ധരെന്നു മഹാരാഷ്ട്രയിലെ പ്രതിപക്ഷം വിളിക്കുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. “സുപ്രീംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും വ്യക്തമായ ഉത്തരവുകൾ അവഗണിച്ചാണ് അവർ അത് ചെയ്യുന്നത്,ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ ചായ സൽക്കാരം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു, 'കാരണം ഒന്നും കാണിക്കാതെയാണ് അല്ലെങ്കിൽ പരാമർശിക്കാതെയാണ് പ്രതിപക്ഷം ചായ സൽക്കാരം നിരസിക്കാൻ ഞങ്ങൾക്ക് കത്ത് നൽകിയത്. ഞങ്ങളിത് ആദ്യമായി കാണുകയാണ്.'അദ്ദേഹം പറഞ്ഞു