മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച 
Mumbai

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഇത് വരെ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല

Namitha Mohanan

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിനു പിന്നാലെ മഹായുതി സഖ്യം സർക്കാർ രൂപവത്ക്കരണത്തിലേക്ക്. ബിജെപിയുടെ നേതൃത്വത്തിലേക്കുള്ള മഹായുതി സഖ്യത്തിൽ നിന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ ഇത് വരെ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ബിജെപിയിൽ നിന്നും ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാവും മുഖ്യമന്ത്രിയെന്നാണ് സൂചന.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മന്ത്രിസഭയിലെ ബാക്കി അംഗങ്ങള്‍ ആരെല്ലാമാകുമെന്ന് തീരുമാനമായിച്ചില്ലെന്ന് ശിവസേന ഷിന്ദേ വിഭാഗം നേതാവ് ദീപക് കെ സാര്‍ക്കര്‍ പറഞ്ഞു.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു