ആദര്‍ശ്

 
Mumbai

നീറ്റ് പിജിയിയില്‍ മഹാരാഷ്ട്രയില്‍ ഒന്നാം സ്ഥാനം നേടി മലയാളി

കല്യാണ്‍ നിവാസിയാണ് ആദര്‍ശ്

Mumbai Correspondent

മുംബൈ: നീറ്റ് പിജി പരീക്ഷയില്‍ മഹാരാഷ്ട്രയില്‍ ഒന്നാം സ്ഥാനവും രാജ്യത്ത് അഞ്ചാം സ്ഥാനവും നേടി മലയാളി. 800ല്‍ 695 മാര്‍ക്ക് നേടിയാണ് ആദര്‍ശ് പ്രവീണ്‍ (23 ) മികച്ച വിജയം കരസ്ഥമാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ മികച്ച വിജയം നേടാനായ സന്തോഷത്തിലാണ് ആദര്‍ശ്

ചെറുപ്പം മുതലെ ഡോക്റ്റർ ആവുക എന്ന സ്വപ്നം മനസില്‍ പേറിയായിരുന്നു പഠനം. കല്യാണ്‍ ഈസ്റ്റ് സെന്‍റ് മേരീസ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ഉല്ലാസ് നഗര്‍ സിഎച്ച്എമില്‍ നിന്നും ബിരുദം നേടി. പിന്നീട് കെഇഎം ആശുപത്രിയില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കി.

മൂന്ന് വര്‍ഷത്തെ എംഡി കോഴ്‌സിനുള്ള തയാറെടുപ്പിലാണ് ആദര്‍ശ്. അച്ഛന്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ പ്രവീണ്‍ കുമാര്‍ അമ്മ സുനിത പ്രവീണ്‍. കല്യാണിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്.

അച്ചടക്കലംഘനം: സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിലിനെ പിരിച്ചു വിട്ടു

ശബരിമലയിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണം; താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ

''ഇനിയങ്ങോട്ട് എല്ലാത്തിലും അങ്ങനെ തന്നെയാകണം'': വി.ഡി. സതീശനെതിരേ മാത്യു കുഴൽനാടൻ

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരീക്ഷാ ചോദ്യം; വിവാദമായതിന് പിന്നാലെ പ്രൊഫസർക്ക് സസ്പെൻഷൻ