ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കസ്റ്റംസ് ഗസ്റ്റ് ഹൗസില്‍ താമസം; ബീഹാര്‍ സ്വദേശി പിടിയില്‍

 

representative image

Mumbai

ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കസ്റ്റംസ് ഗസ്റ്റ് ഹൗസില്‍ താമസം; ബിഹാര്‍ സ്വദേശി പിടിയില്‍

പിടിയിലായത് ഇന്ത്യാ ഗവണ്‍മെന്‍റ് എന്ന നെയിംപ്ലേറ്റുമായി കാറില്‍യാത്ര ചെയ്യവേ

Mumbai Correspondent

മുംബൈ: ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മുംബൈയിലെ കസ്റ്റംസിന്‍റെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയെ പൊലീസ് പിടികൂടി. ഇന്ത്യാ ഗവണ്‍മെന്‍റ് എന്ന നെയിംപ്ലേറ്റുമായി കാറില്‍യാത്ര ചെയ്യവേ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലാഡില്‍ വച്ച് ഇയാളെ പിടികൂടിയത്.

ചന്ദ്രമോഹന്‍ സിങ് എന്ന പ്രതി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടായിരുന്നു ബികെസിയിലെ കസ്റ്റംസ് ഗസ്റ്റ്ഹൗസില്‍ താമസിച്ചിരുന്നത്.

നേരത്തെ, നിയമം ലംഘിച്ചതിന് ദാദറില്‍ ഒരു ട്രാഫിക് കോണ്‍സ്റ്റബിള്‍ ചന്ദ്രമോഹനെ തടഞ്ഞുനിര്‍ത്തിയിരുന്നു. എന്നാല്‍ താന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് അവിടെനിന്ന് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ

''2031ൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും''; വീണാ ജോർജ്

എറിഞ്ഞിടാൻ പാക്കിസ്ഥാൻ, അടിച്ചെടുക്കാൻ ദക്ഷിണാഫ്രിക്ക; ലാഹോർ ടെസ്റ്റിൽ വാശിയേറിയ പോരാട്ടം