മന്ദിരസമിതി കലീന ഗുരു സെൻ്റർ ഉദ്ഘാടനം ശനിയാഴ്ച
കലിന: ശ്രീനാരായണ മന്ദിരസമിതി കലീന യൂണിറ്റിലെ ഗുരുസെൻ്ററിൻ്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാജു കേശവൻ അറിയിച്ചു. രാവിലെ 10 ന് സമിതി പ്രസിഡൻ്റ് എം.ഐ. ദാമോദരൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും.
ചെയർമാൻ എൻ. മോഹൻദാസ്, ജന.സെക്രട്ടറി ഒ.കെ. പ്രസാദ് , ട്രഷറാർ വി.വി. ചന്ദ്രൻ, സോണൽ സെക്രട്ടറി കെ. മോഹൻദാസ്, മറ്റ് സോണൽ, യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ സംസാരിക്കും.
വിലാസം: റൂം നമ്പർ 4, ഗ്രേസ് സി.എച്ച്.എസ്., ക്രിയേറ്റീവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം, സുന്ദർ നഗർ, കലീന. ഫോൺ: 98197 45240 (സാവിത്രി സദാനന്ദൻ)