മന്ദിരസമിതി കല്‍വാ യൂണിറ്റ് വാര്‍ഷികം

 
Mumbai

മന്ദിരസമിതി കൽവാ യൂണിറ്റ് വാർഷികം

ഷീജ മാത്യു മുഖ്യാതിഥിയായിരിക്കും.

Mumbai Correspondent

കൽവാ: ശ്രീനാരായണ മന്ദിരസമിതി കൽവാ-ദിവ- മുംബ്ര യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും മെയ് 3 നു ഞായറാഴ്ച നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രൻ അറിയിച്ചു. കൽവാ വെസ്റ്റിലെ ഉമേഷ് ഗെയ്ക്കർ ഹാളിൽ വൈകീട്ട് 5 .30 നു നടക്കുന്ന ഗുരുപൂജയോടെ ആഘോഷപരിപാടികൾ ആരംഭിക്കും. 7 നു പൊതു സമ്മേളനം. സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരന്‍റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ഷീജ മാത്യു മുഖ്യാതിഥിയായിരിക്കും.

സമിതി ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറി വി. വി. മുരളീധരൻ, മറ്റു സമിതി ഭാരവാഹികൾ, ഗുരുരത്നം മാസികയുടെ അസോ. എഡിറ്റർ എം. ജി. രാഘവൻ, മഹിളാവിഭാഗം കേന്ദ്രകമ്മറ്റി കൺവീനർ സുമാപ്രകാശ്, സെക്രട്ടറി വിജയരഘുനാഥ്‌ എന്നിവർ പങ്കെടുക്കും.

യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രൻ സ്വാഗതവും സാംസ്കാരിക വിഭാഗം സോണൽ കൺവീനർ ഷീജ കുഞ്ഞുമോൻ നന്ദിയും പറയും. ഫോൺ: 9320088107 .

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ആദ്യ ദിനം തന്നെ നേരിട്ടത് വലിയ നഷ്ടം, ഇങ്ങനെ പോയാൽ ഈ മാസത്തോടെ മുക്കാൽ ഭാഗം ബസും സർവീസ് നിർത്തും; സ്വകാര്യ ബസ് ഉടമകൾ

'ദൃഢവുമായി സാമ‍്യമില്ല'; ആർ. ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്

കാസ്റ്റിങ് ഏജന്‍റുമാർ ശല‍്യം ചെയ്തു; നടി സഞ്ജിത ഉഗാല ജീവനൊടുക്കിയത് മാനസിക സമ്മർദം മൂലമെന്ന് സഹോദരൻ

ഓപ്പറേഷൻ തൂഫാൻ: 10 കോടി ലഹരി വസ്തുക്കൾ പിടികൂടി, 2778 പേർ അറസ്റ്റിലായെന്ന് ആഭ‍്യന്തര മന്ത്രി