മറാഠാ സംവരണം 29 മുതല്‍ വീണ്ടും സമരമെന്ന് മനോജ് ജരാങ്കെ പാട്ടീല്‍

 
Mumbai

മറാഠാ സംവരണം: 29 മുതല്‍ വീണ്ടും സമരമെന്ന് മനോജ് ജരാങ്കെ പാട്ടീല്‍

ഓഗസ്റ്റ് 27ന് ജല്‍നയില്‍ നിന്ന് മുംബൈയിലേക്ക് സമരക്കാര്‍ തിരിക്കും

Mumbai Correspondent

മുംബൈ: മറാഠാ സമുദായത്തിന് സംവരണം നല്‍കണമെന്ന ആവശ്യപ്പെട്ട് ഓഗസ്റ്റ് 29-ന് മുംബൈയില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരസമിതിനേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ അറിയിച്ചു. സമുദായത്തിലെ മറ്റ് അംഗങ്ങളോടൊപ്പം ഓഗസ്റ്റ് 27-ന് ജല്‍നാജില്ലയിലെ അന്തര്‍വാലിസാരതി ഗ്രാമത്തില്‍ നിന്ന് സമരക്കാര്‍ മുംബൈയിലേക്കു പുറപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മറാഠികളെയും കുന്‍ബികളായി അംഗീകരിച്ച് ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 27-ന് രാവിലെ 10-ന് അന്തര്‍വാലി സാരതിയില്‍നിന്ന് സംഘം മുംബൈയിലേക്ക് പുറപ്പെടും. പുനെ ജില്ലയിലെ ജുന്നാര്‍ പ്രദേശത്തെ ശിവ്‌നേരി കോട്ടയ്ക്കു സമീപം ആദ്യം സമ്മേളിക്കും. ഷെവ്ഗാവ്, അഹല്യാനഗര്‍, അലഫട്ട വഴിയാണ് ശിവ്‌നേരിയിലേക്കു പോകുന്നത്. മഴക്കാലം കാരണം മാല്‍ഷേജ് ഘട്ട് ഒഴിവാക്കും.

അടുത്തദിവസം ചക്കനിലേക്കും അവിടെനിന്ന് തലേഗാവ്, ലോണാവാല, വാശി, ചെമ്പൂര്‍ വഴി മുംബൈയിലേക്കെത്തും. ഓഗസ്റ്റ് 29-ന് മുംബൈയിലെ ആസാദ് മൈതാനത്ത് ആണ് സമരം നടത്തുക

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

''സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പ് വീടുവച്ച് നൽകും'': വി. ശിവൻകുട്ടി

തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല