ലോക്കല്‍ ട്രെയിന്‍

 
Mumbai

ലോക്കല്‍ ട്രെയിന്‍ സ്‌റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മെട്രോ ഗേറ്റ് സംവിധാനം വരുന്നു

പുണെയിൽ യാത്രക്കാർ ട്രെയ്നിൽനിന്നു പുറത്തേക്കു തെറിച്ചു വീണു മരിച്ച സംഭവത്തെത്തുടർന്ന് ലോക്കൽ ട്രെയ്നുകൾക്ക് ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു

മുംബൈ: ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ക്യുആര്‍ കോഡ് ടിക്കറ്റ് സംവിധാനം തുടങ്ങുന്നു. ബാന്ദ്ര ടെര്‍മിനസ്, ബോറിവ്ലി, അന്ധേരി തുടങ്ങിയ സ്റ്റേഷനുകളിലാണു പദ്ധതി ആദ്യം നടപ്പാക്കുക. പിന്നീട് കൂടുതല്‍ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും.

മെട്രോ സ്റ്റേഷനുകളിലേതിനു സമാനമായി, ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്യുമ്പോഴാണ് അകത്തേക്കു പ്രവേശനം ലഭിക്കുക. സ്റ്റേഷനില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോഴും അതേ രീതിയില്‍ ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യണം. അപകടങ്ങള്‍ കുറയ്ക്കാനും ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് റെയില്‍വേ കരുതുന്നത്.

ലോക്കല്‍ ട്രെയിനുകള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിക്കാനും നീക്കമുണ്ട്. നിലവില്‍ എസി ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോറുകളാണ്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ