മുളുണ്ട് കേരള സമാജം സൗജന്യ മെഡിക്കല്‍ ക്യാംപ്
മുംബൈ:മുളുണ്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ആര്യ വൈദ്യ ഫാര്‍മസി കോയമ്പത്തൂറിന്‍റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 25ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ, മുളുണ്ട് വെസ്റ്റ് ആര്‍ആര്‍ടി റോഡ്, ഗൗരവ് പ്ലാസയിലെ സമാജം ഡിസ്പെന്‍സറിയില്‍ ക്യാമ്പ് നടക്കും.
സമാജം ഡോക്ടര്‍ ദിനേശന്‍ നമ്പൂതിരിയും, ആര്യ വൈദ്യ ഫാര്‍മസിയിലെ രണ്ട് വിദഗ്ധ ഡോക്ടര്‍മാരും രോഗികളെ പരിശോധിക്കും.
ക്യാമ്പിന്‍റെ ഉദ്ഘാടനം സമാജം പ്രസിഡന്‍റ് ടി. കെ. രാജേന്ദ്രബാബു നിര്‍വ്വഹിക്കും.