Mumbai

മുംബൈ-ആഗ്ര ഹൈവേയിൽ വാഹനാപകടം; 11പേർ മരിച്ചു, 28 പേർക്ക് പരിക്ക്

ഇന്ന് രാവിലെ ധൂലെ ജില്ലയിലെ ഷിർപൂർ താലൂക്കിൽ മധ്യപ്രദേശ് അതിർത്തിയോട് ചേർന്നുള്ള പലസ്‌നർ ഗ്രാമത്തിലാണ് അപകടം നടന്നത്

മുംബൈ: ബ്രേക്ക് നഷ്‌ടമായ ട്രെക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ച് 11പേർ മരിച്ചു, 28 പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ട്രക്കിൻ്റെ ബ്രേക്ക് തകരാറിലായതിനാൽ ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ ധൂലെ ജില്ലയിലെ ഷിർപൂർ താലൂക്കിൽ മധ്യപ്രദേശ് അതിർത്തിയോട് ചേർന്നുള്ള പലസ്‌നർ ഗ്രാമത്തിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ വാഹനം ണ്ട് മോട്ടോർ സൈക്കിളുകളിലും ഒരു കാറിലും മറ്റൊരു ടെമ്പോയിലും ഇടിക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര ഹൈവേ പൊലീസ് നൽകിയ റിപ്പോർട്ട്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം